March 31, 2026

ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിൽ വർധന

  • February 12, 2026
  • 0 min read
ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിൽ വർധന

സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിതരുടെ എണ്ണത്തിൽ വർധന; 40 ദിവസത്തിനിടെ രോഗം ബാധിച്ചത് 5791 പേർക്ക്; ഈ മാസം മാത്രം 1397 പേർക്ക് രോഗ ബാധ.

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ 5791 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം മാത്രം 1397 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാലാവസ്ഥാ വ്യതിയാനമാണ് രോഗം പകരാനുള്ള കാരണം എന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 100 ലധികം പേർക്കാണ് ചിക്കൻ പോക്സ് ബാധിക്കുന്നത്.ജനുവരി മാസം മാത്രം രോഗംബാധിച്ചത് 4394 പേർക്ക്. ഫെബ്രുവരി ഒമ്പതാം തീയതി വരെയുള്ള കണക്കുകളിൽ രോഗബാധിതർ 1397. വാരിസെല്ല സോസ്റ്റർ എന്ന വൈറസ് ആണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. തണുപ്പ് കാലത്ത് നിന്ന് ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗ വ്യാപനം കൂടുന്നത്. സംസ്ഥാനത്ത് ചിക്കൻപോക്സ് ബാധിച്ച് ഈ വർഷം ഒരാളാണ് മരിച്ചത്. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ചിക്കൻ പോക്സ് ബാധിക്കുന്നത് കൂടുതൽ സങ്കീർണ പ്രശ്നങ്ങൾ ഉണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *