March 30, 2026

ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങര ങ്ങുളത്ത് ആരംഭിച്ചു

  • February 12, 2026
  • 1 min read

ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ പ്രവർത്തനം ചങ്ങര ങ്ങുളത്ത് ആരംഭിച്ചു

ചങ്ങരംകുളം… ചങ്ങരങ്കുളം മേഖലയിലെ ചിയാനൂർ ജി.എൽ.പി സ്കൂളിൽ ആൽക്കഹോളിക്സ് അനോനിമസ് (AA) ഗ്രൂപ്പിന്റെ മീറ്റിംഗ് നടന്നു. എല്ലാ ഞായറാഴ്ചകളിലും വൈകീട്ട് മീറ്റിങ്ങ് നടക്കും. മീറ്റിംഗിന്റെ ഉദ്ഘാടനം ആലങ്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈർ ഉതിനപ്പറമ്പ് നിർവഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് പ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു. ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക അനുമതിയോടെ ആൽക്കഹോളിക്സ് അനോനിമസിന്റെ പ്രചരണാർത്ഥം ബോർഡുകളും സ്റ്റിക്കറുകളും സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ അറിയിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിലെ വിവിധ ഗ്രാമസഭകളിൽ AA യുടെ പ്രവർത്തകരെ സ്വാഗതം ചെയ്ത്, മദ്യാസക്തി ഒരു രോഗമാണെന്നും അതിൽ നിന്ന് മോചനം നേടുന്നതിനായി ആൽക്കഹോളിക്സ് അനോനിമസ് സഹായിക്കുന്നുവെന്ന സന്ദേശം ഗ്രാമസഭകളിൽ പങ്കെടുത്ത ജനങ്ങളിൽ എത്തിക്കുന്നതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പെരുമുക്ക്, പന്താവൂർ തുടങ്ങിയ പ്രദേശങ്ങളിൽ നടന്ന ഗ്രാമസഭകളിൽ AA പ്രവർത്തകർ പങ്കെടുത്തു. അവിടെ പബ്ലിക് ഇൻഫർമേഷൻ മീറ്റിംഗുകൾ സംഘടിപ്പിക്കുകയും AAയുടെ സ്റ്റിക്കറുകളും നോട്ടീസുകളും വിതരണം ചെയ്യുകയും ചെയ്തു. ആൽക്കഹോളിക്സ് അനോനിമസ് 1935-ൽ രൂപീകൃതമായ ലോകവ്യാപക കൂട്ടായ്മയാണ്. മദ്യാസക്തിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്കും, മദ്യപാനം നിർത്തി സന്തോഷകരമായ സൗഭാഗ്യജീവിതം നയിക്കുന്നവർക്കുമാണ് ഈ കൂട്ടായ്മയിൽ പങ്കാളിത്തം. മദ്യപാനം നിർത്തിയ അംഗങ്ങൾ അവരുടെ അനുഭവം, ശക്തി, പ്രതീക്ഷ എന്നിവ പങ്കുവെച്ച് ഇപ്പോഴും മദ്യാസക്തരായവർക്കു പ്രചോദനവും ആത്മവിശ്വാസവും നൽകുകയാണ് ചെയ്യുന്നത്. മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്ന ഏവർക്കും മീറ്റിംഗിൽ പങ്കെടുക്കാവുന്നതാണ്. ഈ കൂട്ടായ്മ യാതൊരു മത, രാഷ്ട്രീയ, മറ്റ് കൂട്ടായ്മകളുമായും ബന്ധമില്ലാത്ത സ്വതന്ത്ര കൂട്ടായ്മയാണ്. അംഗങ്ങളുടെ സ്വമേധയാ സംഭാവനകളിലൂടെയാണ് പ്രവർത്തനം നടക്കുന്നത്. പുറത്തുനിന്നുള്ള സാമ്പത്തിക സഹായം സ്വീകരിക്കാറില്ല. മീറ്റിംഗിൽ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയോ പരസ്യപ്പെടുത്തുകയോ ചെയ്യുന്നതല്ല. അംഗത്വ ഫീസുകളോ നിർബന്ധിത സംഭാവനകളോ ഇല്ല. തങ്ങൾക്കു ലഭിച്ചിരിക്കുന്ന അമൂല്യമായ മദ്യമുക്തി നിലനിർത്തുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനുമാണ് ആൽക്കഹോളിക്സ് അനോനിമസ് പ്രവർത്തിച്ചു വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തകരുടെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9946564049,9746390637

Leave a Reply

Your email address will not be published. Required fields are marked *