March 30, 2026

വാഹനാപകടത്തില്‍ മരിച്ചു

  • February 12, 2026
  • 0 min read

ഓസ്‌ട്രേലിയയിൽ നിന്ന് വീട്ടിലെത്തിയത് 2 ദിവസം മുൻപ്, നാടിനെ കണ്ണീരിലാഴ്ത്തി അശ്വിൻ്റെ അപ്രതീക്ഷ വിയോഗം…

പേരാമ്പ്ര: ഏറെക്കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം ഉറ്റവരെ കാണാൻ ഓസ്‌ട്രേലിയയിൽ നിന്നും പറന്നിറങ്ങിയ അശ്വിൻ്റെ മടക്കം നാടിനെ നൊമ്പരപ്പെടുത്തുന്ന വാർത്തയായി മാറി. പേരാമ്പ്ര കരുവണ്ണൂരിൽ ഇന്ന് രാവിലെ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ ബി. രാജ് ആണ് അന്തരിച്ചത് 22 വയസ്സായിരുന്നു. 2 ദിവസം മുൻപാണ് അശ്വിൻ നാട്ടിലെത്തിയത്. വിദേശത്തെ ഉപരിപഠനത്തിനിടയിൽ ലഭിച്ച ചെറിയ അവധിക്ക് വീട്ടിലെത്തിയത് ആയിരുന്നു. എന്നാൽ വിധി കാത്തുവെച്ചത് മറ്റൊരു ദുരന്തമായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.. അശ്വിൻ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിയന്ത്രണം വിട്ട് തെന്നി വീഴുകയും, എതിർദിശയിൽ നിന്ന് വന്ന കാറിനടിയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. റോഡിൽ തെറിച്ചു വീണ യുവാവിന് മേൽ കാർ കയറുകയായിരുന്നു. ഉടൻ തന്നെ ഉള്ളേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാന്‍ ആയില്ല.. എ.ജെ.ജെ.എം.എച്ച്.എസ്സിലെ അധ്യാപകരായ ചെറുവലത്ത് രാജന്റെയും, ബിനിതയുടെയും മകനാണ് അശ്വിൻ. സ്വപ്നങ്ങളെല്ലാം ബാക്കിവെച്ച് വിടപറഞ്ഞ അശ്വിൻ്റെ വിയോഗത്തിൽ നാടാകെ കണ്ണീരിലാണ്

Leave a Reply

Your email address will not be published. Required fields are marked *