മുസ്്ലിം യൂത്ത്ലീഗ് നടത്തുന്ന യുവജന മുന്നേറ്റ യാത്ര

തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് നടത്തുന്ന യുവജന മുന്നേറ്റ യാത്രയുടെ രണ്ടാം ദിനം കോഴിച്ചെനയില്‍ മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി: കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ ജോലിക്ക് സി.പി.ഐ.എം മെമ്പര്‍ഷിപ്പ് മാത്രം മാനദണ്ഡമാക്കിയപ്പോള്‍ പി.എസ്.സി ലിസ്റ്റില്‍ ഒന്നാം റാങ്കുകാരിക്ക് വരെ ജോലി ലഭിക്കാത്ത അവസ്ഥയിലായെന്ന് മുസ്്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് നടത്തുന്ന യുവജന മുന്നേറ്റ യാത്രയുടെ രണ്ടാം ദിനം കോഴിച്ചെനയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. പിഎസ്സി ഉര്‍ദു അസിസ്റ്റന്റ് പ്രൊഫസര്‍ റാങ്ക് പട്ടികയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജോലി ലഭിക്കാത്ത കൂട്ടിലങ്ങാടി സ്വദേശിനി എം. റഷീദയുടെ ദുരവസ്ഥ പത്രമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. യുവാക്കളെയും കേരള ജനതയേ ഒന്നാകയും വഞ്ചിച്ച സര്‍ക്കാറാണിതെന്നും മജീദ് പറഞ്ഞു. സി.കെ മുനീര്‍ അധ്യക്ഷനായി. ചടങ്ങില്‍ ജില്ലാ മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് ഷരീഫ് കുറ്റൂര്‍ പ്രമേയ പ്രഭാഷണം നടത്തി. മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, സി.കെ.എ റസാഖ്, എം.പി കുഞ്ഞിമൊയ്തീന്‍, കെ.പി അലി അഷ്‌റഫ്, വി.എം മജീദ്, പി.ടി സലാഹു, കെ ബഷീര്‍ മാസ്റ്റര്‍, ദവായി പീച്ചി, യാത്രയുടെ നായകന്‍ യു.എ റസാഖ്, ഉപനായകന്‍ പി.എം സാലിം, ഡയറക്ടര്‍ പി.പി ഷാഹുല്‍ ഹമീദ്, കോഡിനേറ്റര്‍ അനീസ് കൂരിയാടന്‍, ഫസലുദ്ധീന്‍ തയ്യില്‍, മമ്മുട്ടി തൈക്കാടന്‍, ഗഫൂര്‍ കുറ്റിപ്പാല, റിയാസ് തോട്ടുങ്ങല്‍, ഉസ്മാന്‍ കാച്ചടി, പി.പി അഫ്സല്‍, യു ഷാഫി, ആസിഫ് പാട്ടശ്ശേരി, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, നൗഫല്‍ പെരുമണ്ണ, മനാഫ് പാറയില്‍, സഫുവാന്‍ പാപ്പാലി, നിശാമുദ്ധീന്‍ ചാത്തേരി, പി.കെ തൈസീര്‍, പി.കെ സല്‍മാന്‍ പ്രസംഗിച്ചു. ഇന്നലെ രാവിലെ 8.30-ന് കോഴിച്ചെനയില്‍ നിന്നും ആരംഭിച്ച യാത്ര പൂക്കിപറമ്പ്, തറയില്‍, കുറ്റിപ്പാല, അറക്കല്‍ വഴി വെസ്റ്റ് ബസാറില്‍ സമാപിച്ചു. ഇന്ന് വൈകുന്നേരം 4.30-ന് കൊടിഞ്ഞി ചെറുപ്പാറയില്‍ പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോറ്റത്തങ്ങാടി, ഫാറൂഖ് നഗര്‍, വെള്ളിയാമ്പുറം, പാണ്ടിമുറ്റം, തെയ്യാല, അത്താണി, കുണ്ടൂര്‍ വഴി ചെറുമുക്ക് സമാപിക്കും. സമാപന സമ്മേളനം അഡ്വ.ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്യും


