March 30, 2026

അക്കൗണ്ടന്റ് നിയമനം

  • February 12, 2026
  • 1 min read

അരീക്കോട് ബ്ലോക്കില്‍ അക്കൗണ്ടന്റ് നിയമനം

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം അരീക്കോട് ബ്ലോക്കില്‍ നടപ്പിലാക്കുന്ന എസ്.വി.ഇ.പി പദ്ധതയിലേക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിന്റെ താത്കാലിക നിയമനത്തിന് അരീക്കോട് ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയ ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള ടാലിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള 20നും 35നും മധ്യേ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യുവതികള്‍ക്കും മലയാളം ഡി.ടി.പി. അറിയുന്നവര്‍ക്കും അക്കൗണ്ടിങ് മേഖലയില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. 2026 ഫെബ്രുവരി ഒന്നിന് 35 വയസ്സ് കവിയാത്ത ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വയസ്സും വിദ്യാഭ്യാസ യോഗ്യതയും തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അരീക്കോട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ഫെബ്രുവരി 18ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം ഫോണ്‍- 0483 2733470.

Leave a Reply

Your email address will not be published. Required fields are marked *