ഭാര്യയെ വെട്ടിക്കൊന്ന് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു

ചണ്ഡീഗഢ്: ഭാര്യയെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുവാവ്. പഞ്ചാബിലെ സാൻഗ്രൂർ ജില്ലയിലെ ലെഹ്റഗാഗയിൽ ചൊവ്വാഴ്ചയാണ് സംഭവം. കുൽദീപ് സിങ് എന്നയാളാണ് ഭാര്യയായ ഹർകിർതൻ കൗറാണ് കൊല്ലപ്പെടുത്തിയത്.ഗ്രാമത്തിലെ മുൻ സർപഞ്ചിന്റെ മകനായ കുൽദീപ്, ഭാര്യയെ മർദിക്കുകയും മഴു കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയും ഈ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ‘ഞാൻ അവളെ കൊന്നു’ എന്ന് പറഞ്ഞാണ് ഇയാൾ വീഡിയോ അവസാനിപ്പിക്കുന്നത്.കുറ്റകൃത്യത്തിന് ശേഷം ഇയാൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് യുവതിയുടെ മൃതദേഹം മേൽനടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടത്തിന് അയച്ചു.വീഡിയോയിൽ കുൽദീപ് ഭാര്യയെ ആവർത്തിച്ച് അടിക്കുന്നത് കാണാം. തുടർന്ന് ഭാര്യയുടെ കഴുത്തിൽ കോടാലി ഉപയോഗിച്ച് അടിക്കുന്നതും വെട്ടുന്നതും പിന്നാലെ യുവതിക്ക് അനക്കമില്ലാതാവുന്നതും കാണാം. ‘ഞാൻ അവളെ കൊന്നു’ എന്ന് ഇയാൾ പഞ്ചാബിയിൽ പറയുന്നതും വീഡിയോയിൽ കേൾക്കാം.ഭാര്യയെ നിരന്തരം മർദിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്യുന്നത് ഇയാളുടെ പതിവായിരുന്നെന്ന് ഡിഎസ്പി രൺവീർ സിങ് പറഞ്ഞു. തുടർന്ന് വീഡിയോ സോഷ്യൽമീഡിയയിൽ അപ്‌ലോഡ് ചെയ്യുകയാണ് ഇയാളുടെ രീതി.ദമ്പതികൾക്ക് ആറും എട്ടും പത്തും വയസ് പ്രായമുള്ള മൂന്ന് മക്കളുണ്ട്.
