February 11, 2026

ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയിൽപ്പെട്ട് മരിച്ചു

  • February 11, 2026
  • 0 min read

കോഴിക്കോട്: പേരാമ്പ്രയിൽ റോഡിൽ തെന്നി ചെരിഞ്ഞ ബൈക്കിൽ നിന്ന് തെറിച്ചു വീണ യുവാവ് എതിർവശത്ത് നിന്നെത്തിയ കാറിന് അടിയിൽപ്പെട്ട് മരിച്ചു. പേരാമ്പ്ര ചങ്ങരോത്ത് മുതുവണ്ണാച്ച സ്വദേശി അശ്വിൻ.ബി.രാജ്(22) ആണ് മരിച്ചത്. രാവിലെ എട്ടരയോടെ കരുവണ്ണൂർ പെട്രോൾ പമ്പിനു സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.അപകടം ഉണ്ടായ ഉടൻ അശ്വിനെ ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓസ്ട്രേലിയയിൽ വിദ്യാർഥിയായ അശ്വിൻ രണ്ടു ദിവസം മുൻപാണ് നാട്ടിൽ എത്തിയത്. പേരാമ്പ്ര പൊലീസ് ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ചാത്തൻകോട്ട് നട എജെജെഎംഎച്ച്എസിലെ അധ്യാപകരായ ചെറുവലത്ത് രാജന്റെയും ബിനിതയുടെയും മകനാണ്. സഹോദരൻ: അഭയ്. ബി.രാജ്.

Leave a Reply

Your email address will not be published. Required fields are marked *