ഹിപ്പോ ഹിറ്റേഴ്സിന് 7 വിക്കറ്റ് ജയം
മത്സരത്തിൽ ഉടനീളം മികച്ച ആൾ റൗണ്ട് പ്രകടനം കാഴ്ചവച്ച അറുഗോപ് 50 പന്തിൽ 70 റൺസും, 3 ഓവറിൽ കേവലം 21 റൺസ് വഴങ്ങി 1 വിക്കറ്റും നേടി മിന്നുന്ന ആൾ റൗണ്ട് പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച്ച വച്ചത്. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അറുഗോപനെ ആണ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

*ഫീനിക്സ് പാന്തേഴ്സിനെതിരെ ഹിപ്പോ ഹിറ്റേഴ്സിന് 7 വിക്കറ്റ് ജയം*പ്രഥമ മത്സരത്തിൽ ഫീനിക്സ് പാന്തേഴ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഹിപ്പോ ഹിറ്റേഴ്സ് മികച്ച വിജയം സ്വന്തമാക്കി. കിഡു ആശിഖ് നായകനായ ഫീനിക്സ് പാന്തേഴ്സ് ആദ്യം ബാറ്റ് ചെയ്ത് 100 പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. അഖിൽ മാരാർ, സെറീന ആൻ എന്നിവരാണ് ടീമിന്റെ സെലിബ്രിറ്റി മുഖങ്ങൾ. ബൗളിംഗ് എക്സ്ട്രാ ബോണസ് ലഭിക്കാതെ ടീമിന്റെ സ്കോർ 191ൽ അവസാനിച്ചു.മറുപടി ബാറ്റിംഗിന് ഇറങ്ങിയ അർജുൻ അജയ് നായകനായ ഹിപ്പോ ഹിറ്റേഴ്സ് 93 പന്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. ബൗളിംഗ് എക്സ്ട്രാ ബോണസായി 8 റൺസ് കൂടി ലഭിച്ചതോടെ ടീമിന്റെ മൊത്തം സ്കോർ 195 ആയി, വിജയം സ്വന്തമാക്കി. ലുക്മാൻ, വിവിയ ശാന്ത് എന്നിവരാണ് ടീമിന്റെ സെലിബ്രിറ്റി സാന്നിധ്യം.മത്സരത്തിലെ മികച്ച പ്രകടനത്തിനായി 50 പന്തിൽ 70 റൺസും 3 ഓവറിൽ 21 റൺസ് വഴങ്ങി 1 വിക്കറ്റും നേടിയ അറുഗോപ് മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
