പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിലായി
ആലപ്പുഴ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി
വോളിബാൾ പരിശീലകനായ ചെന്നിത്തല ചെറുകോൽ കറുകയിൽ പുത്തൻവീട്ടിൽ ആന്റോ ആന്റണി(30) യെയാണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് ബൈക്കിൽ കയറ്റി പ്രതിയുടെ വീട്ടിൽ എത്തിച്ചാണ് മദ്യം നൽകി പീഡിപ്പിച്ചത്. വിവരം ശ്രദ്ധയിൽപ്പെട്ട മാതാവ് മാന്നാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സി.ഐ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ വിഷ്ണു അജയ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എന്നിവരുൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചെന്നിത്തല നവോദയ വിദ്യാലയത്തിലെ താൽക്കാലിക വോളിബോൾ പരിശീലകനാണ് ആന്റോ ആന്റണി. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
