സീഹോഴ്‌സ് സെയിലേഴ്സിന് മികച്ച ജയം
ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ഷാനിഫ് മറക്കാർ 26 പന്തിൽ 36 റൺസും, ബൗളിംഗിൽ 3 ഓവറിൽ 19 റൺസ് വഴങ്ങി 1 വിക്കറ്റ്* വീഴ്ത്തിയ പ്രകടനത്തിനാണ് മാൻ ഓഫ് ദ മാച്ച്

സീഹോഴ്‌സ് സെയിലേഴ്സിന് ശക്തമായ ജയം; വൈപ്പർ വിക്ടേഴ്‌സിനെ 23 റൺസിന് കീഴടക്കിടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ സീഹോഴ്‌സ് സെയിലേഴ്സ് 23 റൺസിന്റെ തകർപ്പൻ വിജയത്തോടെ വൈപ്പർ വിക്ടേഴ്‌സിനെ പരാജയപ്പെടുത്തി. സീഹോഴ്‌സ് സെയിലേഴ്സ് ക്യാപ്റ്റൻ പ്രഭിരാജിന്റെ നേതൃത്വത്തിൽ, സെലിബ്രിറ്റി മുഖങ്ങളായ ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാറും അണിനിരന്ന ടീം ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.ആദ്യം ബാറ്റ് ചെയ്ത സീഹോഴ്‌സ് സെയിലേഴ്സ് നിശ്ചിത 100 പന്തുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി. ബൗളിംഗ് എക്സ്ട്രാ ബോണസായി ലഭിച്ച 18 റൺസ് കൂടി ചേർന്നതോടെ ടീമിന്റെ ആകെ സ്കോർ 191 ആയി.191 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വൈപ്പർ വിക്ടേഴ്‌സ്, ക്യാപ്റ്റൻ എം.വി. ജിജേഷിന്റെ നേതൃത്വത്തിൽ സെലിബ്രിറ്റി താരങ്ങളായ സുരാജ് വെഞ്ഞാറമൂടും അനുമോളും അണിനിരന്നെങ്കിലും, 100 പന്തുകളിൽ 6 വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് മാത്രമേ നേടാനായുള്ളൂ. ബൗളിംഗ് എക്സ്ട്രാ ബോണസായി ലഭിച്ച 12 റൺസ് കൂടി ചേർത്ത് അവരുടെ ആകെ സ്കോർ 168 ആയി നിൽക്കുകയായിരുന്നു.മത്സരത്തിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ഷാനിഫ് മറക്കാർ 26 പന്തിൽ 36 റൺസും, ബൗളിംഗിൽ 3 ഓവറിൽ 19 റൺസ് വഴങ്ങി 1 വിക്കറ്റ്* വീഴ്ത്തിയ പ്രകടനത്തിനാണ് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്.ഈ ജയത്തോടെ സീഹോഴ്‌സ് സെയിലേഴ്സ് ടൂർണമെന്റിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.



