ലയൺ ലെജൻഡ്സിന് 7 വിക്കറ്റ് ജയം
4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജോസഫിനെ മാൻ ഓഫ് ദ മാച്ച് ആയി

*മൂന്നാം മത്സരം:
ടാർഗറിയൻ ടേൺസ്, ലയൺ ലെജൻഡ്സിനെ നേരിട്ട മൂന്നാം മത്സരത്തിൽ ലയൺ ലെജൻഡ്സ് 7 വിക്കറ്റിന്റെ മികച്ച ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ടാർഗറിയൻ ടേൺസിന് ക്യാപ്റ്റൻ അജിത് ജാൻ നേതൃത്വം നൽകി. സെലിബ്രിറ്റി മുഖങ്ങളായ മധു ബാലകൃഷ്ണനും ദയാന ഹമീദും ടീമിനെ പിന്തുണച്ചു. നിശ്ചിത 100 പന്തുകളിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് നേടാനായ ടാർഗറിയൻ ടേൺസിന് ബൗളിംഗ് എക്സ്ട്രാ ബോണസായി 4 റൺസ് ലഭിച്ചു. ഇതോടെ അവരുടെ ആകെ സ്കോർ 140 റൺസായി.മറുപടി ബാറ്റിംഗിനിറങ്ങിയ ലയൺ ലെജൻഡ്സിന് ക്യാപ്റ്റൻ അമർ പ്രേമിന്റെ നേതൃത്വത്തിൽ ആത്മവിശ്വാസത്തോടെ കളി നിയന്ത്രിക്കാൻ കഴിഞ്ഞു. സെലിബ്രിറ്റി മുഖങ്ങളായ ധ്യാൻ ശ്രീനിവാസനും സിജ റോസും ടീമിനൊപ്പം ഉണ്ടായിരുന്നു. 69 പന്തുകൾക്കുള്ളിൽ വെറും 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 117 റൺസ് നേടുകയും, ബൗളിംഗ് എക്സ്ട്രാ ബോണസായി 24 റൺസ് സ്വന്തമാക്കുകയും ചെയ്തതോടെ ലയൺ ലെജൻഡ്സ് 141 റൺസ് നേടി വിജയലക്ഷ്യം മറികടന്നു.മികച്ച പ്രകടനത്തിന് 4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജോസഫിനെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.



