March 30, 2026

സ്വർണ്ണത്തിന്റെ  കണക്കിൽവീഴ്ച്ചയില്ല , അജയ് തറയിൽ

  • February 10, 2026
  • 0 min read

ശബരിമല കൊടിമര നിർമ്മാണ  ക്രമക്കേടിൽ മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അം​ഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണ്ണത്തിന്റെ കണക്കിൽ വീഴ്ച്ചയില്ലെന്നും  412 ​ഗ്രാം സ്വർണ്ണം  അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി നിർദ്ദേശ  പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയത്. തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു സിപിഎം നേതാവ് മുന്നറിയിപ്പ് നൽകി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും,  രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണ്ണം  സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തൽ. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണ്ണം  സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. രേഖകളിൽ സ്വർണ്ണം കൈമാറിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *