March 30, 2026

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്-10ന് രാവിലെ 11 മണി

  • February 7, 2026
  • 1 min read

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം സിറ്റിംഗ് ഫെബ്രുവരി 10ന് രാവിലെ 11 മണി മുതൽ കമ്മീഷൻ ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും. ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാവുന്നതാണ്. സിറ്റിംഗുകളിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന മെയിൽ വിലാസത്തിലോ, 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ പരാതി സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *