എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസ്; ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ അംഗവുമായ എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയാണ് 14 ദിവസത്തേക്ക് കൂടി വിജയകുമാറിന്റെ റിമാൻഡ് നീട്ടിയത്. എ പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. സ്വർണക്കൊള്ളയിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു പത്മകുമാർ മൊഴി നൽകിയത്. ഈ സാഹചര്യത്തിലാണ് വിജയകുമാറിനെയും എസ്ഐടി അറസ്റ്റ് ചെയ്തതും ജയിലിലായതും. അതിനിടെ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയെ എതിർത്ത് പ്രത്യേയ അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സ്വർണക്കൊള്ള നടന്നത് തന്ത്രിയുടെ അറിവോടെയെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ചയാണ് തന്ത്രിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കും. അതേസമയം, ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായി പുറത്തിറങ്ങിയ അടൂർ പ്രകാശ് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകി. എസ്ഐടി ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം താൻ മറുപടി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണികൃഷ്‌ണൻ പോറ്റിയെക്കുറിച്ചും, സോണിയ ഗാന്ധിക്കൊപ്പമുള്ള ഫോട്ടോയെക്കുറിച്ചും എസ്ഐടി ചോദിച്ചെന്ന് അദ്ദേഹം പറഞ്ഞു. താൻ നൽകിയ മറുപടി തൃപ്തികരമാണോ എന്ന് പറയേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണസംഘം ചോദിച്ചില്ല. അതേസമയം ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ ഉത്തരം നൽകില്ല. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരത്തെ എസ്ഐടിയുടെ ഓഫീസിൽ വെച്ചാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ സന്ദർശിക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തുവന്നിരുന്നു. ഈ ചിത്രങ്ങളിൽ അടൂർ പ്രകാശിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അടൂരിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ശബരിമലയിലെ സർണക്കവർച്ചയിലുൾപ്പെട്ട പ്രതികളുമായി സംസ്ഥാനത്തിനകത്തും പുറത്തും അടൂർ പ്രകാശിന് ബന്ധമുണ്ടോ എന്നാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത്. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു.
