March 30, 2026

ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ

  • February 7, 2026
  • 1 min read

വാക്ക് ഇൻ ഇന്റർവ്യൂ        

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഫെബ്രുവരി 13 രാവിലെ 11 ന് ആലപ്പുഴ കളക്ട്രേറ്റിൽ ഡെപ്യൂട്ടി കളക്ടറുടെ ചേമ്പറിൽ നടക്കുന്ന ഇന്റർവ്യൂവിന് എത്തിച്ചേരേണ്ടതാണ്.         യോഗ്യത: എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി). പ്രായം: 25 വയസ് പൂർത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. വേതനം: പ്രതിമാസം 22500 രൂപ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666. ഇമെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

Leave a Reply

Your email address will not be published. Required fields are marked *