വികാരി ഫാ. മാത്യു തെക്കേലിന് യാത്രയയപ്പ് നൽകി

ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളി വികാരി ആയി ചുരുങ്ങിയ നാളത്തെ മാതൃകാപരമായ സേവനത്തിനു ശേഷം സ്ഥലം മാറി പോകുന്ന വികാരി ഫാ. മാത്യു തെക്കേലിന് യാത്രയയപ്പ് നൽകി.
ചേർപ്പുങ്കൽ: ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളി വികാരി ആയി ചുരുങ്ങിയ നാളുകൾ കൊണ്ട് മാതൃകാപരമായ സേവനത്തിന് ശേഷം ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ആയി സ്ഥലം മാറിപ്പോകുന്ന വികാരി ഫാ മാത്യു തെക്കേലിന് ഇടവക സമൂഹത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. മാർട്ടിൻ കല്ലറക്കൽ അധ്യക്ഷത വഹിച്ചു, ബി വി എം കോളേജ് പ്രിൻസിപ്പൽ ഡോ. ഫാ. സെബാസ്റ്റ്യൻ തോണിക്കുഴി, സഹ വികാരിമാരായ ഫാ.ജോസഫ് മൂക്കൻതോട്ടം, ഫാ എബ്രഹാം തകിടിയേൽ, ഫാ. ജോൺ കുന്നുംപുറം, സംഘടനാ പ്രതിനിധികളായ ബേബി ജോസഫ് കൊച്ചുപറമ്പിൽ, ജോസ് മോൻ മുണ്ടക്കൽ, സിസ്റ്റർ ബെറ്റി സി എം സി, കുസുമം ജോസഫ്, കൈക്കാരന്മാരായ തോമസ് ആരംപുളിക്കൽ, വി എം തോമസ് കങ്ങഴക്കാട്ട്, ബെന്നി അട്ടാങ്ങാട്ടിൽ, ജോസ് കോയിക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.തുടർന്ന് ഇടവകയുടെ സ്നേഹോപഹാരം കൈകാരന്മാർ വികാരിയച്ചന് സമർപ്പിച്ചു.
