February 5, 2026

സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു

  • February 2, 2026
  • 0 min read

*പാലക്കാട് യുവാവ് സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു*പാലക്കാട് : സെപ്റ്റിക് ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം.കോങ്ങാട് ആണ് സംഭവം.പന്നിക്കോട് സ്വദേശി സുനിത്താണ് മരിച്ചത്.ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തകര്‍ന്നാണ് അപകടം.കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്.സുനിത്തിന്റെ വീട്ടില്‍ വളര്‍ത്തുന്ന ആടിന് നല്‍കാന്‍ പ്ലാവില എടുക്കുന്നതിനായാണ് ഇയാള്‍ ആളൊഴിഞ്ഞ വീട്ടിലെ പ്ലാവില്‍ കയറാന്‍ ശ്രമിച്ചത്. ഇതിനായി സ്ലാബില്‍ ചവിട്ടിയപ്പോള്‍ തന്നെ സ്ലാബ് തകരുകയും യുവാവ് സെപ്റ്റിക് ടാങ്കില്‍ വീഴുകയുമായിരുന്നു.യുവാവിനെ ഏറെനേരം കാണാതായതോടെ നാട്ടുകാരും ബന്ധുക്കളും വ്യാപക അന്വേഷണം നടത്തി.തിങ്കളാഴ്ച രാവിലെയോടെയാണ് യുവാവിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെടുത്തത്. മൃതദേഹം ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Reply

Your email address will not be published. Required fields are marked *