മകളെ വെട്ടിക്കൊലപ്പെടുത്തി

മഞ്ചേശ്വരം: കാസർഗോഡ് ക്രൂരകൊലപാതകം. മഞ്ചേശ്വരം തുമിനാട് ആണ് മകളെ വെട്ടിക്കൊലപ്പെടുത്തിയത്.കൊല്ലപ്പെട്ടത് 18കാരി മറിയം ജുമൈല. പിതാവ് ഉമ്മർ ഫാറൂഖ് പൊലീസ് കസ്റ്റഡിയിൽ.സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം.വെട്ടേറ്റ മറിയം ജുമൈലയെ നാട്ടുകാരാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പ്രതി ലഹരി മരുന്നിനു അടിമയെന്ന് നാട്ടുകാർ.
