February 5, 2026

പാട്ടുപാടിക്കൊണ്ടിരുന്ന മിനി (55) കുഴഞ്ഞ് വീണ് മരിച്ചു

  • February 2, 2026
  • 0 min read

സ്വന്തം വീട്ടുമുറ്റത്ത് നടന്ന നാട്യസംഘത്തിന്റെ ആഘോഷപരിപാടിയില്‍ പാട്ട് പാടിക്കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കൂട്ടുകാട് മൂലന്‍ ആല്‍ബിയുടെ ഭാര്യ മിനിയാണ് (55) മരിച്ചത്. കൂട്ടുകാട് ആര്‍ഷ നാട്യസംഘത്തിന്റെ വാര്‍ഷികാഘോഷം മിനിയുടെ വസതിയിലാണ് നടന്നത്.ബുധനാഴ്ച രാത്രി എട്ടോടെ പാട്ടുപാടുകയായിരുന്ന മിനി കുഴഞ്ഞുവീണു. ഉടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: വിനിത (ദുബായ്), നിമിത. മരുമക്കള്‍: ക്ലിന്റണ്‍ (ദുബായ്), വിനു.

Leave a Reply

Your email address will not be published. Required fields are marked *