February 5, 2026

ഉത്സവത്തിനിടെ കൂട്ടത്തല്ല്

  • February 2, 2026
  • 0 min read

 കൂത്തുപറമ്പിൽ ഉത്സവത്തിനിടെ കൂട്ടത്തല്ല്. മൊകേരി വള്ള്യാനയില്‍ തെയ്യത്തിനിടെ ആയിരുന്നു സംഘർഷമുണ്ടായത്. കൂത്തുപറമ്പ് മൊകേരി കൂടത്തില്‍ മടപ്പുരയില്‍ നടന്ന ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഘർഷത്തിനിടെ തെയ്യത്തിനെയും പിടിച്ചുതള്ളി. ഉത്സവത്തില്‍ പൂതിത്തിറ നടക്കുന്നിടെയാണ് കാണികളും വോളന്റീയർമാരും തമ്മില്‍ സംഘർഷമുണ്ടായത്. പൂതിത്തിറ കാണാനായി നിരവധി ആളുകള്‍ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. ആളുകള്‍ക്ക്‌ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കുന്നതാണ് പൂതിത്തിറയുടെ രീതി. ഇത് കാണാനെത്തിയ ആളുകളുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു. ഇവരെ നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ വോളന്റീയർമാരും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. വാക്കുതർക്കം പിന്നീട് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന മദ്യപിച്ചെത്തിയ ചില ആളുകളാണ് സംഘർഷമുണ്ടാക്കിയതെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *