ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാൻ താരം എലീന റിബാകിന സ്വന്തമാക്കി

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം കസാക്കിസ്ഥാൻ താരം എലീന റിബാകിന സ്വന്തമാക്കിആവേശകരമായ പോരാട്ടത്തിനൊടുവിൽ നിലവിലെ ചാമ്പ്യൻ അരിന സബലങ്കയെ വീഴ്ത്തിയാണ് റിബാകിന കന്നിക്കിരീടത്തിൽ മുത്തമിട്ടത്.മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു റിബാകിനയുടെ ജയം. സ്കോർ: 6-4, 4-6, 6-4. നിർണായകമായ മൂന്നാം സെറ്റിൽ 0 -3 പിന്നിലായിട്ടും അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് റിബാകിന തന്റെ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടം ചൂടിയത്.2022ലെ വിംബിള്‍ഡണ്‍ കിരീട ജേതാവുകൂടിയാണ് ഈ കസാക്കിസ്ഥാൻ താരം. 2023ലും റിബാകിന ഫൈനലിലെത്തിയിരുന്നു. എന്നാല്‍ അന്ന് സബലേങ്കയ്ക്ക് മുന്നില്‍ അടിപതറി. അന്നും ആദ്യ സെറ്റ് നേടിയാണ് താരം തുടങ്ങിയതെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ പരാജയപ്പെട്ടതോടെ കിരീടം കൈവിട്ടു.
