SSLC അടുത്തവർഷം 25% സിലബസ് കുറയ്ക്കും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

അടുത്തവർഷം 25% സിലബസ് കുറയ്ക്കും; വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ് – തിരുവനന്തപുരം: പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. . പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ ആണ് മന്ത്രി പഠനഭാരം കുറയ്ക്കുന്നത് സൂചിപ്പിച്ചത് . പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെയാണ് പത്താം ക്ലാസ് കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പിന് നാളുകൾ ബാക്കിനിൽക്കെ സർക്കാർ മാറുകയാണെങ്കിൽ തീരുമാനം നടപ്പാകുമോ എന്നാണ് അറിയേണ്ടത്

