March 29, 2026

ഒളിമ്പ്യൻ പി ടി ഉഷയുടെ ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

  • January 30, 2026
  • 0 min read

ഒളിമ്പ്യനും, രാജ്യസഭാ എംപിയും, ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഒളിമ്പ്യൻ ഡോക്ടർ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ തിക്കോടി പെരുമാൾപുരത്ത് ഉഷസ് വീട്ടിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് വിലയിരുത്തുന്നു. പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി ഡൽഹിയിലായിരുന്ന പി ടി ഉഷ എംപി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *