പിന്നോട്ട് ഉരുണ്ട കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി, വീട്ടുമുറ്റത്ത് നിന്ന് പിന്നോട്ട് ഉരുണ്ട കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കൊല്ലം: വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്, പിന്നാലെ വന്ന ബൈക്കിലിടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. കുളത്തൂപ്പുഴ സാംനഗർ സ്വദേശി രാജഗോപാൽ (48) ആണ് മരിച്ചത്. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുക ആയിരുന്നു. മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ കൈതക്കാട് മിൽപ്പാലത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് തെന്മല ഡിവിഷൻ അംഗം അനിൽ ടോം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ വീട്ടിലേക്ക് കയറ്റവേ നിയന്ത്രണം വിട്ടു പിന്നോട്ട് ഉരുളുകയും, മലയോര ഹൈവേയിലൂടെ പോവുകയായിരുന്ന രാജഗോപാലിന്റെ ബൈക്കിൽ കാർ ഇടിക്കുകയും ആയിരുന്നു. രാജഗോപാലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
