March 28, 2026

വീരപ്പൻ ദൗത്യസേനാത്തലവൻ വിജയകുമാറിന് പദ്‌മശ്രീ

  • January 27, 2026
  • 1 min read

*പാലക്കാട് പല്ലശ്ശന സ്വദേശി വിജയകുമാർ ന് വിജയകുമാറിന് പദ്‌മശ്രീ

വീരപ്പൻ ദൗത്യസേനാത്തലവൻ വിജയകുമാറിന് പദ്‌മശ്രീ*ചെന്നൈ കാട്ടുകള്ളൻ വീരപ്പൻവേട്ടയ്ക്കായി നിയോഗിക്കപ്പെട്ട പ്രത്യേക ദൗത്യസേനയെ നയിച്ച മലയാളി ഐപിഎസ് ഓഫീസർ കെ. വിജയകുമാർ പദ്‌മശ്രീ തിളക്കത്തിൽ. പാലക്കാട് പല്ലശ്ശന സ്വദേശിയാണ്1975-ൽ തമിഴ്‌നാട് കേഡറിൽ ചേർന്ന അദ്ദേഹം രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ അംഗമായി. അസമിൽ ഉൾഫ തീവ്രവാദികൾക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്തു. 2000-ൽ ജയലളിത അധികാരത്തി ലെത്തിയപ്പോൾ പേഴ്‌സണൽ സെക്രട്ടറി യായി വിജയകുമാറിനെ നിയോഗിച്ചു. പിന്നീട് ചെന്നൈ പോലീസ് കമ്മിഷണറായി നിയോഗിച്ചു. ഈ സമയത്ത് ഗുണ്ടകളുടെപേടിസ്വപ്നമായിരുന്നു വിജയകുമാർ. ചെന്നൈയെ വിറപ്പിച്ച രണ്ട് കുപ്രസിദ്ധഗുണ്ടകളെ വിജയകുമാർ വകവരുത്തി.ജയലളിത 2004-ലാണ് വിജയകുമാറിനെ വീരപ്പനെ പിടികൂടാനുള്ള തമിഴ്‌നാടിന്റെ പ്രത്യേക ദൗത്യസേനയുടെ തലവനാക്കിയത്. വീരപ്പനെ വകവരുത്തിയതോടെ വിജയകുമാർ രാജ്യത്തിൻ്റെ തന്നെ ഹിറോ ആയി. വീരപ്പൻവേട്ടയുടെ അനുഭവങ്ങൾ വിവരിച്ച് അദ്ദേഹം ഇംഗ്ലീഷിൽ പുസ്തകം എഴുതിയിട്ടുണ്ട്.ഇത്തവണ തമിഴ്‌നാട്ടിൽ നിന്നു വൈദ്യശാസ്ത്ര മേഖലയിൽ കള്ളിപ്പട്ടി രാമസാമി പളനിസാമി, സാമൂഹികസേവനത്തിൽ എസ്. കെ.എം. മയിലാനന്ദൻ എന്നിവർ പദ്മഭൂഷൺ നേടി. പദ്മശ്രീ നേടിയവരിൽ കലാമേഖലയിൽ ഗായത്രി- രഞ്ജനി ബാലസുബ്രഹ്മണ്യൻ സഹോദരിമാർ, ശാസ്ത്രവിഭാഗത്തിൽ കെ. രാമസാമി, വിദ്യാഭ്യാസ മേഖലയിൽ ശിവശങ്കർ, അന്തരിച്ച കലാകാരൻ ആർ. കൃഷ്ണൻ, മൃദംഗം വിദ്വാൻ ഭക്തവത്സലം, ശില്പി രാജസ്പതി കാളിയപ്പ ഗൗണ്ടർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *