എംബിബിഎസ് വിദ്യാര്‍ത്ഥിനി കടലിൽ മുങ്ങി മരിച്ചു

*വിനോദയാത്രയുടെ ഭാഗമായി കർണാടകയിലെ ഗോകർണ ബീച്ചിലെത്തി; മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനി കടലിൽ മുങ്ങി മരിച്ചു*
*കൊല്ലം* : വിനോദയാത്രയുടെ ഭാഗമായി കർണാടകയിലെ ഗോകർണ ബീച്ചിലെത്തിയ മെഡിക്കൽ വിദ്യാർത്ഥിനി കടലിൽ മുങ്ങി മരിച്ചു. കടലിൽ കുളിക്കുന്നതിനിടയിൽ യുവതി ചുഴിയിൽ പെട്ടുപോകുകയായിരുന്നു. കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശിനിയായ കല്യാണി (20) ആണ് മരിച്ചത്. കർണാടകയിലെ കാർവാർ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്നു കല്യാണി. കൊപ്പലിലെ കെഎംസി മെഡിക്കൽ കോളേജിലെ 17 വിദ്യാർത്ഥികൾ ഗോകർണയിൽ ഒരു യാത്രയ്ക്കായി എത്തിയിരുന്നു. വൈകുന്നേരം എല്ലാവരും കടലിലെ തിരമാലകളുമായി കളിക്കാൻ വെള്ളത്തിലിറങ്ങി. തുടർന്ന് കല്യാണി കടലിൽ തിരയിലകപ്പെടുകയായിരുന്നു. കാണാതായ കല്യാണിയെ തേടി നാട്ടുകാരും വിനോദസഞ്ചാരികളും തീവ്രമായ തിരച്ചിൽ നടത്തി. തുടർന്ന് കല്യാണിയെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ വിദ്യാർത്ഥി അപ്പോഴേക്കും മരിച്ചിരുന്നു. ഗോകർണ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
