February 22, 2026

വിജയ്യ്ക്ക് മാടമ്പി സ്വഭാവത്തിന് ഡോക്ടറേറ്റ് കൊടുക്കാം എ ഐ എ ഡി എം കെ

  • January 27, 2026
  • 1 min read

. 41 പേരുടെ മരണം ശ്രിഷ്ടിച്ചിട്ട് 72 ദിവസം ഒളിച്ചിരുന്നയാള്‍ നല്ലൊരു നേതാവല്ല

            കഴിഞ്ഞ വര്‍ഷം കരൂരില്‍ നടന്ന ടി.വി.കെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് എ.ഐ.എ.ഡി.എം.കെ രംഗത്തെത്തിയത്. ഈ മരണങ്ങള്‍ക്ക് നിങ്ങളും ഉത്തരവാദിയല്ലേ? നിയമനടപടികള്‍ ഭയന്ന് 72 ദിവസത്തോളം പനയൂരിലെ വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു നിങ്ങള്‍. 15 ദിവസത്തേക്ക് പാര്‍ട്ടി ഓഫീസ് അടച്ചിടുകയും ചെയ്തു. ഇതിന് എന്ത് പ്രായശ്ചിത്തമാണ് നിങ്ങള്‍ ചെയ്തത്?' - എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍ പാര്‍ട്ടി ചോദിച്ചു.മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ആശ്വസിപ്പിക്കുന്നതിന് പകരം അവരെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തിയ വിജയ്യുടെ നടപടിയെ എ.ഐ.എ.ഡി.എം.കെ പരിഹസിച്ചു. 'ലോക ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ അവരെ സ്വന്തം അടുത്തേക്ക് വിളിപ്പിക്കുന്നത്. ഇതൊരു ജന്മി സ്വഭാവമാണ്. ഇതിന് വേണമെങ്കില്‍ വിജയ്യിന് ഡോക്ടറേറ്റ് നല്‍കാം.'ജനങ്ങളുടെ കണ്ണുനീര്‍ തുടയ്ക്കുന്നതിന് പകരം 'ഗ്ലിസറിന്‍ കണ്ണീര്‍' ഒഴുക്കി അനുശോചന ചടങ്ങിനെ സ്വന്തം പ്രമോഷനാക്കി മാറ്റാനാണ് വിജയ് ശ്രമിച്ചതെന്നും എ.ഐ.എ.ഡി.എം.കെ കുറ്റപ്പെടുത്തി. രാഷ്ട്രീയ പക്വതയില്ലാത്ത ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ ദ്രാവിഡ കക്ഷികള്‍ക്ക് വെല്ലുവിളിയാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് എ.ഐ.എ.ഡി.എം.കെ ഇത്രയും രൂക്ഷമായി കടന്നാക്രമിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *