February 22, 2026

യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി; ആൺസുഹൃത്ത് പിടിയിൽ

  • February 22, 2026
  • 0 min read

ത്രിപുര സ്വദേശിനിയായ യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ കേസിൽ ആൺസുഹൃത്ത് ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ ബയോ ടെക്‌നോളജി പഠിക്കാനെത്തിയ യുവതിയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്.കഴിഞ്ഞ വർഷം ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. തുടർന്ന് ഗുരുഗ്രാമിലെ ശിവത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു യുവതി. അവിടെ വെച്ചുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് മർദ്ദിക്കുകയും ക്രൂരമായ കൃത്യം ചെയ്യുകയുമായിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് ​ഗുരു​ഗ്രാമിൽ ഇവർ ഒന്നിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായി എന്നാണ് പൊലീസ് പറയുന്നത്. ഇവർ താമസിക്കുന്ന ഫ്ലാറ്റിൽ വെച്ചാണ് യുവതിയുെട സ്വകാര്യഭാ​ഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയത്. നിലവിൽ ​ഗുരുതരമായി പൊള്ളലേറ്റ് പെൺകുട്ടി സഫ്ദർജം​ഗ് ആശുപത്രിയിൽ ചികിത്സയിലാണ്. സുഹൃത്തുക്കളെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. 

Leave a Reply

Your email address will not be published. Required fields are marked *