വാഹനാപകടം: വിമാനത്താവള ജീവനക്കാരി മരിച്ചു

അങ്കമാലിയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് വിമാനത്താവള ജീവനക്കാരിക്ക് ദാരുണാന്ത്യം
അങ്കമാലി (എറണാകുളം): അങ്കമാലി കരിയാട് കവലയിലുണ്ടായ വാഹനാപകടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജീവനക്കാരി ഷേർളി (51) മരിച്ചു. ജോലി കഴിഞ്ഞ് മകന്റെ കൂടെ വീട്ടിലേക്ക് മടങ്ങുക ആയിരുന്നു ഷേർളി. വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. മകൻ ഷെറിനൊപ്പം വീട്ടിലേക്ക് പോകവേ ടാങ്കർ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഷേർളി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകൻ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തന്നെ ജോലി ചെയ്യുന്ന മാർട്ടിനാണ് ഭർത്താവ്.


