വി കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കി.
പാര്‍ട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.പാര്‍ട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണണന്‍ വീണ്ടും ആരോപിച്ചതെന്നും വി കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖത്തോടെ പാര്‍ട്ടി ശത്രുക്കളുടെ കോടാലി കൈ ആയി മാറിയെന്നും രാഗേഷ് കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഭിമുഖത്തിന് സമയം തിരഞ്ഞെടുത്തു. 2022 ഏപ്രില്‍ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് വീണ്ടും ആരോപിച്ചത്.
ടിഐ മധുസൂദനനെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടില്‍ ലക്ഷ്യം വച്ചു.അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണന്‍ ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് പാര്‍ട്ടി ശാസിച്ചത്.


