March 28, 2026

അങ്കണവാടിക്ക് കെട്ടിടം പണിയാൻ അപ്പാട കുഞ്ഞാലൻ ഹാജിയുംകുടുംബവും ഭൂമി സൗജന്യമായി വിട്ടു നൽകി

  • January 25, 2026
  • 0 min read

ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വാടകക്കെട്ടിടത്തിലായിരുന്ന അങ്കണവാടിക്ക് കെട്ടിടം പണിയാൻ അപ്പാട കുഞ്ഞാലൻ ഹാജിയുംകുടുംബവും ഭൂമി സൗജന്യമായി വിട്ടു നൽകിയത്.വാർഡ് മെമ്പർ ആയിരുന്ന ഡോ: ഉമ്മു ഹബീബയുടെ ശ്രമഫലമായി കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്ന് കെട്ടിട നിർമാണം തുടങ്ങാനായില്ല. ഇപ്പോഴാണ് നടപടികൾ പൂർത്തിയാക്കി കെട്ടിട നിർമ്മാണത്തിന് വഴി തുറന്നത്.അതോടെ റിപ്പബ്ലിക് ദിന സമ്മാനമായി കൊണ്ട് പനക്കത്തായത്ത് കെട്ടിട നിർമ്മാണത്തിന് തുടക്കം കുറിച്ചു.പത്തുവർഷം മുമ്പ് പ്രദേശത്തെ അൽ അസ്ഹർ ക്ലബ്ബ് രംഗത്തെത്തി സ്വകാര്യ വ്യക്തിയുടെ വയലിൽ കെട്ടിടം ഉണ്ടാക്കിയെങ്കിലും അതിന് ഫിറ്റ്നസ് ലഭിക്കാത്തതിനെത്തുടർന്ന്അങ്കണവാടി പെരുവഴിയിലായി.തുടർന്നാണ് അംഗണവാടി സംരക്ഷണ സമിതി രംഗത്തിറങ്ങിയതോടെ അപ്പാട കുഞ്ഞാലൻ ഹാജിയും മക്കളും ഭൂമി സൗജന്യമായി നൽകാൻ തയ്യാറായത്.നന്നമ്പ്ര പഞ്ചായത്ത് പ്രസിഡൻറ് പച്ചായി മൊയ്തീൻകുട്ടി മാസ്റ്റർ കെട്ടുകൾ നിർമ്മാണം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മൊയ്തീൻകുട്ടി കൊടിഞ്ഞിയത്ത് അധ്യക്ഷത വഹിച്ചു.മുൻ മെമ്പർ ഡോ. ഉമ്മു ഹബീബ,വൈസ് പ്രസിഡണ്ട് സൗദാ മരക്കാരുട്ടി, പഞ്ചായത്തംഗങ്ങളായ പി കെ എം ബാവ, ഇ.പി ഷൗക്കത്ത്, റൈഹാനത്ത് തിലായിൽ,ബ്ലോക്ക് മെമ്പർ ശാഫി പൂക്കയിൽ, തസ്ലീമ നൗഷാദ്, കണ്ണാട്ടിൽ കുഞ്ഞു ,പി.പി അലി, ഗോപി പൂവ്വത്തിങ്ങൽ, ബാവ പൂഴിത്തറ,അപ്പാട സെയ്തലവി,മടോളി കരീം, എം.സക്കരിയ്യ, സുനി ചാനത്ത്, പി.കെ യൂസുഫ്, പി.സലീം, ആഷിഫ് കൊടക്കാടൻ, ഇ. നാസിം, പി. ഖാലിദ്, അങ്കണവാടി ടീച്ചർമാരായ ഗീത, അനിത , സരോജിനി, ഉഷ, ആശാവർക്കർ അംബിക, ലത്തീഫ് കൊടിഞ്ഞി എന്നിവർ ആശംസകളർപ്പിച്ചു. പൗര പ്രമുഖരും , സാമൂഹിക രാഷ്ട്രീയ നേതാക്കൻമാരും, ക്ലബ്ബ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *