പ്രഫ.ഡോ. പി രവിന്ദ്രന്‍ കാലിക്കറ്റ് വിസി

കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രഫ. ഡോ. പി. രവീന്ദ്രനെ നിയമിച്ച് ലോക്ഭവന്‍ വിജ്ഞാപനമിറക്കി. നിലവില്‍ താല്‍ക്കാലിക വി.സിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. നാല് വര്‍ഷത്തേക്കാണ് നിയമനം. വൈസ് ചാന്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ നിയമപരമായി അധികാരമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറോട് തിങ്കളാഴ്ച ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നിയമനമെന്നത് ശ്രദ്ധേയമാണ്

