March 27, 2026

അനുഷ്ഠാനകലകളുടെ വർക്ക് ഷോപ്പുമായി കൊച്ചി ബിനാലെ

  • March 27, 2026
  • 1 min read

കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ആസ്പിൻവാൾ ഹൗസിലെ പഞ്ചേരി ആർട്ടിസ്റ്റ് യൂണിയൻ സൈറ്റിൽ “കോളിംഗ് ദി സ്പെക്ട്രൽ” എന്ന പേരിൽ ദ്വിദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പഞ്ചേരി ആർട്ടിസ്റ്റ് യൂണിയനും എബിസി ആർട്ട് റൂമും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടിക്ക് കലാകാരൻ അരവിന്ദ് ചെടയൻ നേതൃത്വം നൽകി. കുഞ്ഞുമോൾ, അശോകൻ എന്നിവരായിരുന്നു വർക്ക്ഷോപ്പിന്റെ സഹ-ഫെസിലിറ്റേറ്റർമാർ.
മുടിയേറ്റ്, കളമെഴുത്ത് തുടങ്ങിയവയെ സമകാലിക പ്രകടനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് അനുഷ്ഠാന കലകൾക്ക് പുതിയ തലം നൽകുകയാണ് വർക്ക്ഷോപ്പ് ചെയ്തത്. പാട്ടുകളിലൂടെയും കഥകളിലൂടെയും കലാരൂപങ്ങളുടെ സാംസ്കാരിക പ്രാധാന്യം പരിചയപ്പെടുത്തി.വർക്ക്ഷോപ്പിന്റെ ഭാഗമായി ഒരു പുതിയ ദൃശ്യാവിഷ്കാരം തറയിൽ ‘കളമായി’ വരച്ചു. ഈ ചിത്രത്തെ ആസ്പദമാക്കിയായിരുന്നു വർക്ക്ഷോപ്പിലെ ചർച്ചകൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *