വൈറല്‍ റാണി ഇപ്പോ ശരിക്കും വൈറലായി എം എം മണി

ഇടുക്കി: ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി ഷിംജിത റിമാന്‍ഡിലാണ്. ഷിംജിതയുടെ അറസ്റ്റിന് പിന്നാലെ ഫേസ് ബുക്ക് പോസ്റ്റുമായി എം എം മണി എംഎല്‍എ രംഗത്ത് എത്തി. ‘ഇപ്പോഴാണ് ശരിക്കും വൈറലായത്’ എന്നാണ് എം എം മണി കുറിച്ചത്.ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന ഷിംജിതയെ വടകരയിലെ ബന്ധുവീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. വടകര കൈനാട്ടി സ്വദേശിയാണ് ഷിംജിത. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയതിന് പിന്നാലെ ഷിംജിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

