March 27, 2026

ഡെലിവറിബോയിയെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ശ്രമിച്ചക്കേസില്‍ ഡോക്ടര്‍ പിടിയില്‍

  • January 22, 2026
  • 0 min read

ഡെലിവറി ഏജന്റിനെ വണ്ടിയിടിച്ചു കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച 41കാരനായ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടറെ കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തു. റെവാരി ജില്ലയിലെ ചാന്ദ്പൂര്‍ കി ഡാനി നിവാസിയായ ടിങ്കുവിനെ (43)യാണ് ഇയാള്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. സ്വിഗ്ഗി ഡെലിവറി റൈഡറുടെ ദേഹത്തേക്ക് തന്റെ എസ്.യു.വി നിരവധി തവണ ഇടിച്ചുകയറ്റിയ ബി.എ.എം.എസ് ഡോക്ടര്‍ നവീന്‍ ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 10.30 ഓടെ ഹയാത്പൂരിലെ ഒരു സ്വിഗ്ഗി വെയര്‍ഹൗസിന് സമീപമാണ് സംഭവം. ടിങ്കു തന്റെ മോട്ടോര്‍ സൈക്കിളുമായി വെയര്‍ഹൗസിന് പുറത്ത് നില്‍ക്കുമ്പോള്‍ സൈറണ്‍ ഘടിപ്പിച്ച കറുത്ത സ്‌കോര്‍പിയോ നവീന്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഹയാത്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന നവീന്‍ ദൗലത്താബാദിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ട്വിങ്കു ഭഗത് സിങ് കോളനിയിലെ തന്റെ വസതിക്ക് സമീപമുള്ള ഇടുങ്ങിയ പാതയില്‍ തന്റെ മോട്ടോര്‍ സൈക്കിള്‍ ഇടയ്ക്കിടെ പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് തന്റെ വാഹനം പുറത്തെടുക്കുമ്പോള്‍ അസൗകര്യമുണ്ടാക്കിയിരുന്നതായും നവീന്‍ പൊലീസിനോട് പറഞ്ഞു. അത് മനസില്‍ വെച്ചാണ് ഇയാള്‍ ആക്രമണത്തിന് തുനിഞ്ഞത്. ട്വിങ്കുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നവീനെതിരെ പൊലീസ് കേസെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *