March 27, 2026

വനം വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍

  • January 21, 2026
  • 1 min read

വനം വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍

കാസര്‍ഗോഡ് ജില്ലയിലെ ആദ്യ ഫോറസ്റ്റ് സ്റ്റേഷനാണ് ബന്തടുക്കയില്‍ വനം – വന്യജീവി വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷന്‍ രൂപീകരിക്കുക. കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനാണ് ബന്തടുക്കയില്‍ രൂപീകരിക്കുന്നത്. വനം വന്യജീവി സംരക്ഷണം കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകള്‍ രൂപീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *