പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു
പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു

പോത്താനിക്കാട് പോലീസ് നിയമനടപടികൾ ആരംഭിച്ചു കോതമംഗലം: പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ പോത്താനിക്കാട് പോലീസ് നിയമനടപടികൾ ആരംഭിച്ചു. പൈങ്ങോട്ടൂർ ബസ്സ്റ്റാന്റിനു സമീപം ഒരു വിദ്യാർത്ഥിയെ നാലോളം വിദ്യാർത്ഥികൾ ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് മർദ്ദിച്ച കുട്ടികളെയും രക്ഷിതാക്കളെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും പരാതി പറഞ്ഞു തീർക്കുകയായിരുന്നു. എന്നാൽ മർദ്ദനവീഡിയോ പ്രചരിച്ചതോടെ വീണ്ടും പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം. രക്ഷിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരായതുകൊണ്ട് കേസ് ജുവനൈൽ ആക്ട് പ്രകാരമായിരിക്കും നടപടികൾ സ്വീകരിക്കുക.

