വിദ്യാർത്ഥികൾക്ക് അത്യാധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകാനൊരുങ്ങി എം. എ. കോളേജ്

REPORT-ABLE C ALEX
വിദ്യാർത്ഥികൾക്ക് അത്യാധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകാനൊരുങ്ങി എം. എ. കോളേജ് … ഐബിഎം ക്യൂ 2 ഡിയുമായി ധാരണാപത്രം ഒപ്പുവച്ചു …. കോതമംഗലം : വിദ്യാർത്ഥികൾക്ക് അത്യാധുനിക സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഐബിഎം ഇന്നോവേഷൻ സെന്റർ ഫോർ എഡ്യൂക്കേഷൻ & ക്യൂ 2 ഡിയുമായി മാർ അത്തനേഷ്യസ് കോളേജ് കൈകോർക്കുന്നു. ഇതുപ്രകാരം വിദ്യാർത്ഥികൾക്ക് ഐബിഎം ക്യൂ2ഡിയിൽ എഐ, മെഷീൻ ലേർണിങ്,ഡാറ്റ സയൻസ്, ബ്ലോക്ക് ചെയിൻ,സൈബർ സെക്യൂരിറ്റി, ക്വാണ്ടം കംപ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കുകയും അതുവഴി മികച്ച തൊഴിൽ കണ്ടെത്തുന്നതിന് സഹായകരമാകുകയും ചെയ്യും. കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും ഐബിഎം ക്യൂ2ഡി സ്റ്റേറ്റ് കോർഡിനേറ്റർ നിതിൻ നവദത്തും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ അഖിൽ രത്നകുമാർ, പ്ലേസ്മെന്റ് ഓഫിസർ ആഷ്‌ലി ജോസ്, അധ്യാപികമാരായ ക്രിസ്റ്റീന മെറിൻ ബാബു, മിറാൻഡ പോൾ എന്നിവർ പങ്കെടുത്തു.
ചിത്രം : എം. എ. കോളേജും ഐബിഎം ക്യൂ 2 ഡിയുമായി ധാരണാപത്രം ഒപ്പുവച്ചത് കൈമാറുന്നു

