March 27, 2026

ഇയ്യാള്‍ക്ക് എന്ത് അസുഖം : കോടതി

  • January 21, 2026
  • 0 min read

സ്ര്വര്‍ണ്ണക്കൊള്ള മുന്‍ ദേവസ്വം ബോര്‍ഡംഗം കെ.പി.ശങ്കരദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ശങ്കരദാസിന്റെ അസുഖം എന്താണ്? ഏതെങ്കിലും അസുഖത്തിന് ചികിത്സ നല്‍കുന്നുണ്ടോ? ജയിലില്‍ പാര്‍പ്പിച്ച് ചികിത്സ തുടരാന്‍ കഴിയുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്.
അസുഖമുണ്ടെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും അതിന്റെ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ശങ്കരദാസ് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ പൊലീസ് റിമാന്‍ഡ് ചെയ്തത്. സ്വര്‍ണപ്പാളി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വര്‍ണക്കൊള്ളയില്‍ ? ദേവസ്വം ബോര്‍ഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്.ഐ.ടി പറയുന്നു.നേരത്തെ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അദ്ധ്യക്ഷന്‍ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.കേസില്‍ 11ാം പ്രതിയാണ് ശങ്കരദാസ്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രത്യേക അന്വേഷണ സംഘത്തെ കോടതി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *