പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജീവനൊടുക്കി

8 ലക്ഷം കടം, ജപ്‌തി ഭീഷണി, തണ്ടപ്പേർ ലഭിക്കാത്തതിനാൽ വിൽപ്പനയും നടന്നില്ല. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജീവനൊടുക്കി… പാലക്കാട്: സാമ്പത്തിക ബാധ്യതയെ തുടർന്ന് പഞ്ചായത്ത് മുൻ വൈസ് പ്രസിസൻ്റ് ജീവനൊടുക്കിയ നിലയില്‍. അഗളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പുലിയറ വണ്ടർകുന്നേൽ ഗോപാലകൃഷ്ണൻ (60) ആണ് ആണ് മരിച്ചത്. സഹകരണബാങ്കിൽ 8 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്ന ഗോപാലാകൃഷ്ണൻ്റെ ഭൂമിക്ക് ജപ്തി ഭീഷണിയും ഉണ്ടായിരുന്നു. തണ്ടപ്പേർ ലഭിക്കാത്തതുകാരണം വസ്തു വിൽക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിനിടെ ഗോപാലകൃഷ്ണൻ രോഗബാധിതനുമായി. ഇതിന് പിന്നാലെയാണ് ജീവിതം അവസാനിപ്പിച്ചത്. വാടക വീട്ടിൽ വെച്ച് കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്ന കീടനാശിനി കഴിച്ചായിരുന്നു മരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. സിപിഎം നേതാവായിരുന്ന ഗോപാലകൃഷ്ണൻ 2004-05 കാലഘട്ടത്തിലാണ് അഗളി വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. 2005-10 കാലഘട്ടത്തിൽ പഞ്ചായത്തംഗമായും പ്രവർത്തിച്ചു..
