March 26, 2026

ഈത്തപ്പഴ ചലഞ്ച് സംഘടിപ്പിക്കും

  • January 17, 2026
  • 1 min read

ഡയാലിസിസ് സെന്ററിന്റെ ധന സമാഹരണത്തിനായി ഈത്തപ്പഴ ചലഞ്ച് നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍
പറഞ്ഞു. 2016 മുതല്‍ മീനടത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
സി എച്ച് ഫൗണ്ടേഷന്റെ കീഴില്‍ ആരംഭിക്കുന്ന സെന്ററിന്റെ
ഉദ്ഘാടനം ഫിബ്രവരി 16 ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചടങ്ങില്‍ രാഷ്ട്രീയ സാമുഹ്യ ,സാംസ്‌കാരിക ‘ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മീനടത്തൂര്‍ ഗവ: ഹൈസ്‌കുളിന് എതിര്‍ വശത്തായി പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററില്‍ തുടക്കത്തില്‍ നാല് മെഷീനുകള്‍ ഉണ്ടാവും. പൂര്‍ണ്ണമായി സൗജന്യമായിട്ടാണ്
ഡയാലിസിസ് സേവനം. സെന്ററിന്റെ പ്രവര്‍ത്തന ഫണ്ട് സമാഹരണാര്‍ത്ഥം ജനുവരി ,ഫിബ്രവരി മാസങ്ങളിലായി നടത്തുന്ന ഇത്തപ്പഴ ചലഞ്ചില്‍ പങ്കാളികളാവുന്നവര്‍ക്ക് 500 രൂപക്ക് ഒരു പാക്കറ്റ് ഈത്തപ്പഴം ലഭിക്കും. പ്രത്യേക തയ്യാറാക്കിയ ആപ്പ് വഴിയാണ് ചലഞ്ച് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനം താനുര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തോട്ടുങ്ങല്‍ ഉസ്മാന്‍ ഹാജിയില്‍ നിന്നു ഫണ്ട് സ്വീകരിച്ച്പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: എ പി സ്മിജി, യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട്പി കെ ഫിറോസ് പത്രസമ്മേളനത്തില്‍ കെ എന്‍ മുത്തുക്കോയ തങ്ങള്‍, പി അഷ്‌റഫ്,, ഇ പി ഷരീഫ് ബാവ ഹാജി,.മുജീബ് താനാളൂര്‍കുഞ്ഞു മീനടത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *