March 26, 2026

ഡി.എ നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത സർക്കാർ 24മണിക്കൂറിനകം തിരുത്തി

  • January 16, 2026
  • 1 min read

ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (‍‍ഡിഎ) നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്ന് ഹൈക്കോടതിയിൽ നിലപാടെടുത്ത സർക്കാർ 24മണിക്കൂറിനകം നിലപാട് തിരുത്തി. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകുന്നതിൽ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് വിശദീകരിച്ചത്. സാമ്പത്തികമായ കടുത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ പറയുന്നു. 2023 ജൂലൈ മുതൽ 6 ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയായുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ഭാരവാഹികൾ നൽകിയ ഹർജിയിലായിരുന്നു ഡി.എ എന്നത് നിയമപ്രകാരമുള്ള ആനുകൂല്യമല്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നത്. നേരത്തേ ക്ഷേമപെൻഷൻ നിയമപ്രകാരം നൽകേണ്ടതല്ലെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയത് വിവാദമായിരുന്നു.ക്ഷാമബത്ത അടക്കം തീരുമാനിക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലാണ്. അതൊരു നയപരമായ തീരുമാനവുമാണ്. ക്ഷാമബത്ത ലഭിക്കുന്നത് ജീവനക്കാരുടെ അവകാശമായി കണക്കാക്കാനാവില്ല, മറിച്ച് സർക്കാരെടുക്കുന്ന തീരുമാനത്തിന്റെ ഭാഗമാണ്.  ക്ഷാമബത്ത എന്നത് നിർബന്ധിതമായി നൽകേണ്ട നിയമപരമായ ഒന്നല്ല.2020 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ കേന്ദ്ര സർക്കാർ ക്ഷാമബത്ത നൽകുന്നത് തടഞ്ഞിരുന്നു. ഈ കുടിശിക പിന്നീട് നൽകിയിട്ടില്ല- ഇങ്ങനെയായിരുന്നു സർക്കാരിന്റെ സത്യവാങ്മൂലം. എന്നാൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരുമടക്കം 40ലക്ഷത്തോളം പേരുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്രത്തോളം പേരെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ

Leave a Reply

Your email address will not be published. Required fields are marked *