യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വടക്കാഞ്ചേരി എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പത്താംകല്ല് സ്വദേശി തെക്കുപുറത്ത് വളപ്പിൽ വീട്ടിൽ മുഹമ്മദ് ആഷിഫ് ആണ് മരിച്ചത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
