കോണ്‍ഗ്രസിന്റെ മുഖ്യ നേതാവും, കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവുമായ വി ഡി സതീശനെ തോല്പിക്കാന് പോയിട്ട് മത്സരിപ്പിക്കാന്‍ പോലും ആരെ നിര്‍ത്തുമെന്ന ആശങ്കയില്‍ ഇടതുമുന്നണി. ജയസാധ്യത ഇല്ലെങ്കില്‍ സി പി ഐയ്ക്ക എന്ന നിലയില്‍ കിട്ടിയ സീറ്റില്‍ പതിനട്ടടവും പയറ്റി മടുത്തു നില്‍ക്കുകയാണ് സി പി ഐ. സംസ്ഥാനത്ത് 100 ശതമാനം ക്ലീന്‍ ഇമേജ് ഉള്ള പന്ന്യന്‍ രവിന്ദ്രന് പോലും അടിയറവ് പറഞ്ഞിരുന്നു സതീശന് മുന്നില്‍. വടക്കന്‍ പറവൂരില്‍ ആരെ മല്സരിപ്പിക്കണമെന്നോര്ത്ത് തല പുകയ്ക്കുകയാണ് എറണാകുളത്തെ ഇടതു മുന്നണി. സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും നിലവില്‍ അതിന് സാധ്യതയില്ല. കാല്‍നൂറ്റാണ്ടായി മണ്ഡലത്തില്‍ തോറ്റ് ക്ഷീണിക്കുന്ന സിപിഐ ഇക്കുറി ജില്ലയ്ക്ക് പുറത്തു നിന്ന് സതീശ്ന് എതിരാളിയെ കൊണ്ടുവരുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. പാലിയം സമരം മുതല്‍ നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ വേരൊട്ടമുള്ള ഇടതുപക്ഷത്തിന്റെ ഉറപ്പുള്ള മണ്ണാണ് വടക്കന്‍ പറവൂര്‍. എന്നാലിന്നത് ഒരു സിപിഐ മണ്ഡലമല്ല. എഴുപതുകളില്‍ വിജയിച്ചിട്ടുണ്ടെങ്കിലും അതൊരു കോണ്‍ഗ്രസ് മണ്ഡലവുമായിരുന്നില്ല.
പക്ഷേ കഴിഞ്ഞ 25 വര്‍ഷമായി അതൊരു വി ഡി സതീശന് മണ്ഡലമാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തിയാണ് വടക്കന്‍ പറവൂരിനെ വി ഡി സതീശന് ഉറപ്പിച്ച് നിര്‍ത്തുന്നത്. സംസ്ഥാനത്തെ ഏത് യുഡിഎഫ് വിരുദ്ധ തരംഗത്തിലും, സിപിഐ സ്ഥാനാര്‍ത്ഥികളായി വമ്പന്മാരടക്കം എത്തിയിട്ടും സതീശന് മുന്നില്‍ അടിപതറി. 1996 ല്‍ കന്നി മത്സരത്തില്‍ മരട് നെട്ടൂരില്‍ നിന്നെത്തി നേരിയ വോട്ടുകള്‍ക്ക് തോറ്റ് പോയ ആ മുപ്പത്തിയൊന്ന് വയസ്സുകാരന് അവിടെ നിന്ന് ഇങ്ങോട്ട് മണ്ഡലം പിടിച്ചെടുത്തിരുന്നു. 2006ലെ വി എസ് അനുകൂല കാറ്റിലും, 2011ല്‍ പന്ന്യന്‍ രവീന്ദ്രന് എതിരാളിയായപ്പോഴും, വടക്കേക്കര മണ്ഡലം ഇല്ലാതായി കൂടുതല്‍ ഇടത് മേഖലകള്‍ പറവൂരിലെത്തിയപ്പോഴും, ക്ഷേത്ര സ്വത്ത് വിവാദത്തില്‍ സതീശനെ തോല്പിക്കാന് കച്ചക്കെട്ടി വെള്ളാപ്പള്ളി നടേശന് പറവൂരിലെത്തിയ 2016ലും സതീശനെ തോല്‍പ്പിക്കാനായില്ല
ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഞ്ഞിക്കുഴി സ്വദേശിയായ അറുപത്തിയഞ്ചുകാരിക്കാണ്
‘പ്രധാനമന്ത്രി മോദിതമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച്
തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, അതിനെക്കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സിപിഐഎം
തമിഴ് സിനിമയിലും രാഷ്ട്രീയരംഗത്തും വലിയ ചർച്ചയായിരിക്കുകയാണ് നടൻ വിജയിനെ കുറിച്ചുള്ള ഗിന്നസ് പക്രുവിന്റെ വാക്കുകൾ. “തമിഴ്നാട് കണ്ടതിൽവച്ച് ഏറ്റവും മികച്ച