March 6, 2026

വിമാന സര്‍വീസുകള്‍ റൂട്ട് മാറ്റുന്നു

  • January 15, 2026
  • 0 min read

യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് തങ്ങളുടെ വിമാനം പുറപ്പെടുന്ന കൃത്യമായ സമയം പരിശോധിക്കണമെന്ന് കമ്പനികള്‍

ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാതകളിലും, സമയത്തിലും മാറ്റം വരുത്താന്‍ ഇന്‍ഡ്യന്‍ വിമാന സര്‍വ്വീസുകള്‍. യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കും മുന്‍പ് തങ്ങളുടെ വിമാനം പുറപ്പെടുന്ന കൃത്യമായ സമയം പരിശോധിക്കണമെന്ന് കമ്പനികള്‍ അഭ്യര്‍ത്ഥിച്ചു.അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്ന യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.ആഴ്ച്ചകളായി ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഈ സംഘര്‍ഷത്തില്‍ യുഎസിന്റെ ഇടപെടലും മറ്റും രാജ്യാന്തര തലത്തിലേക്കു പ്രശ്നം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്നാണ് ഇറാന്‍ വ്യോമാതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ചത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള പ്രധാന വിമാനക്കമ്പനികള്‍ യാത്രാ റൂട്ടുകളില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.ഇറാന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കി ബദല്‍ പാതകളിലൂടെയാണ് ഇപ്പോള്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഇതിനാല്‍ വിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയമെടുത്തേക്കാം.റൂട്ട് മാറ്റാന്‍ കഴിയാത്ത ചില വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *