മന്ത്രി ഗണേഷ് കുമാറിന്റെ വിജയം, മണ്ഡലകാലം സുവര്‍ണ്ണകാലം, വന്‍ ലാഭത്തില്‍ കെ എസ് ആര്‍ ട്ടി സി, മകരവിളക്കിനുപൂള്‍ ചെയ്ത് എത്തിച്ചതു 1000 ബസുകള്‍

പമ്പ ലാഭവും കൈയ്യടിയും നേടുകയാണ് പമ്പയില്‍ നിന്ന് കെഎസ്ആര്‍ടിസി മടക്കം. മണ്ഡലകാലത്ത് ഏതാണ്ട് 480 ബസുകള്‍ സര്‍വീസ് നടത്തുകയും മകരവിളക്കിന് ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കാവുന്ന വിധത്തില്‍ 1000 ബസുകള്‍ പൂള്‍ ചെയ്യുകയും ചെയ്തിരുന്നു. ഒരേ ദിശയില്‍ മണിക്കൂറില്‍ നൂറോളം ബസുകളാണു പമ്പയിലേക്കും നിലയ്ക്കലേക്കും സര്‍വീസ് നടത്തിയത്. തീര്‍ത്ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരാത്ത തരത്തില്‍ ഈ വര്‍ഷം സ്റ്റാന്‍ഡിങ് യാത്ര ഒഴിവാക്കി സീറ്റിങ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രക്കാരെ മാത്രമാണ് ബസുകളില്‍ അനുവദിച്ചിരുന്നത്.
ഇതോടൊപ്പം പമ്പ നിലയ്ക്കല്‍ സര്‍വീസ് തിരക്കു നിയന്ത്രിക്കുന്നതില്‍ വിലിയ പങ്കു വകഹിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചു കെഎസ്ആര്‍ടിസിയുടെ റെഗുലര്‍ സര്‍വീസുകളെ ബാധിക്കാത്ത തരത്തില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി പുതിയ ബസുകള്‍ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ ബസുകള്‍ സ്പെഷല്‍ സര്‍വീസിനായി തയ്യാറാക്കിയിരുന്നു.


