March 26, 2026

ഓപ്പൺ ഹൗസ്‌ : ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ .ടി .ആസാദലി ഉൽഘാടനം

  • January 14, 2026
  • 0 min read

കുറ്റിപ്പുറം….ആതവനാട് മർക്കസ് കോളേജ് ഐ .ക്യു .എ . സി നടത്തുന്ന “ഓപ്പൺ ഹൗസ്‌ ” എന്ന പേരിൽ ദ്വിദിന ബോധവൽക്കരണ പ്രദർശന പരിപാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ .ടി .ആസാദലി ഉൽഘാടനം ചെയ്തു . കോളേജ് പ്രിൻസിപ്പൽ ഡോ .സി .പി .മുഹമ്മദ് കുട്ടി അദ്യക്ഷനായി .വൈസ് പ്രിൻസിപ്പൽ സി .സി . മുഹമ്മദ് ഷാഫി , എം .പി .ഫസീല , ഡോ .ആരിഫ , ഓഫീസ്‌ സൂപ്രണ്ട് കെ .എം .അബ്ദുൽ ഗഫൂർ , വിവിധ വകുപ്പ് മേധാവിമാർ പങ്കെടുത്തു . സംസ്ഥാന എനർജി മാനേജ്‌മന്റ് സെന്ററിന്റെ എൽ .ഇ .ഡി റിപ്പയറിങ് , ഉർജ്ജ സംരക്ഷണ പ്രദർശനം , ജില്ലാ ശുചിത്വ മിഷന്റെയും ക്ലീൻ കേരളയുടെയും കീഴിൽ സെമിനാറുകൾ ,ജില്ല എംപ്ലോയ്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ് സ്കിൽ പരിശീലനം , കോളേജിലെ വിവിധ വകുപ്പുകൾ , ക്ലബ്ബുകൾ എന്നിവയുടെ സ്റ്റാളുകൾ എന്നിവ പൊതു ജനങ്ങൾക്കും മറ്റു സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കുമായി ക്യാമ്പസ്സിൽ ഒരുക്കിയിട്ടുണ്ട് .മാലിന്യ സംസ്കരണ പരിപാടിയുടെ ഭാഗമായി കേട്‌ വന്ന എൽ .ഇ .ഡി ബൾബുകൾ സൗജന്യമായി ശെരിയാക്കി നൽകുന്നുണ്ട് ഫോട്ടോ : ആതവനാട് മർക്കസ് കോളേജിൽ നടക്കുന്ന ” ഓപ്പൺ ഹൗസ്‌ ” പരിപാടി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് കെ .ടി .ആസാദലി ഉൽഘാടനം ചെയ്യുന്നു

കണ്ണൻ പന്തവൂർ

Leave a Reply

Your email address will not be published. Required fields are marked *