സമര്‍ത്ഥിന്റെ വേഗതയാര്‍ന്ന സെഞ്ചുറിയുടെ മികവില്‍ എവല്യൂഷന്‍ ഐഡിയാസ് ടീമിന്റെ തിളക്കമാര്‍ന്ന വിജയം


ഇന്ന് ക്വാർട്ടർ ഫൈനില്‍ മത്സരങ്ങള്‍, എല്ലാ കളികളും നിങ്ങളുടെ മലനാട് ടി വിയില്‍ മാത്രം പൂര്‍ണ്ണമായി ലൈവ് ആയി കാണാന്‍ സാധിക്കുന്നു.
കൊച്ചി : നാലാമത് പ്രേംനസിര്‍ സിസിഎല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ മൂന്നാം ദിവസമായ ഇന്നു നടന്ന മൂന്നാം ക്വര്‍ട്ടര്‍ ഫൈനലില്‍ എവല്യൂഷന്‍ ഐഡിയാസിന് വമ്പന്‍ വിജയം. സമര്‍ത്ഥ് അമ്പൂജാക്ഷന്റെ വേഗതയാര്‍ന്ന സഞ്ചുറിയുടെ (29 ബോളില്‍ 100) മികവിലാണ് എവല്യുഷന്റെ വിജയം. ഒരു ഇന്റര്‍നാഷണല്‍ മാച്ച് കാണുന്ന ആവേശത്തൊടെയാണ് സമര്‍ത്ഥ് അംബുജാക്ഷന്റെ സെഞ്ചുറി പ്രകടനം കാക്കനാട് രാജഗിരി സ്റ്റേഡിയത്തിലെ കാണികള്‍ നേരിട്ടും, മലനാട് ടി വി പ്രേക്ഷകര്‍ തത്സമയ കളികള്‍ ടിവിയിലും വിക്ഷിച്ചത്. വളരെ പക്വതയും, എന്നാല്‍ എല്ലാ കോപ്പിബുക്ക് ക്രിക്കറ്റ് കളി മികവും സമര്‍ത്ഥിന്റെ ഒരോ ഷോട്ടിലും കാണാന്‍ സാധിച്ചു. 29 പന്തില്‍ ഒരു സെഞ്ചറി ഒരു ഫോര്‍മാറ്റിലും സാധ്യമായ കാര്യമല്ല. ഈ സാഹചര്യത്തിലാണ് അദ്ദേഹം എതിര്‍ ടീം ബൗളര്‍മാരെ തീര്‍ത്തും നിഷ്പ്രഭരാക്കികൊണ്ട് കളിക്കളത്തില്‍ നിറഞ്ഞാടിയത്. ഒന്നാംതരം പുള്ളുകളും, എണ്ണംപറഞ്ഞ കവര്‍ഡ്രൈവുകളും, ഒണ്‍ ദ റെസ് ഡ്രൈവും, ഹുക്കുകളും, ഫ്‌ളിക്കുകളും, സ്‌ട്രേറ്റ്‌ഡ്രൈവുകളും കൊണ്ട് അക്ഷരാത്ഥത്തില്‍ കളിക്കളത്തില്‍ അരങ്ങുവാഴുകയായിരുന്നു ഇന്നത്തെ കളിയുടെ തമ്പുരാനായ സമര്‍ത്ഥ് അംബുജാക്ഷന്‍. സമര്‍ത്ഥിന് മലനാട് ടി വി ചാനല്‍ പ്രേക്ഷകരുടെയും, ക്രൂവിന്റെയും, എം ഡി ഡോ.ജയേഷിന്റെയും അഭിനന്ദങ്ങള്‍. അദ്ദേഹത്തിനൊപ്പം ജീന്‍ പോള്‍ 22 റണും കൂടെ ആയപ്പോള്‍ എവല്യൂഷന്‍ ഐഡിയാസ് ടീമിന് 184 എന്ന കൂറ്റന്‍ റണ്‍ മലയുയര്‍ത്താനായി, ഈ സ്‌ക്കോര്‍ പിന്തുടര്‍ന്ന ടീം പ്രോഡ്യൂഴ്‌സേസിന് 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഇവര്‍ക്ക വേണ്ടി അരൂണ്‍ ബെന്നി 24, അര്‍ജ്ജൂന്‍ നന്ദകുമാര്‍ 22, കിടു ആശിക് 20, അഖില്‍ മാരാര്‍ 13 എന്നിങ്ങനെയാണ് റണെടുത്തവര്‍. അരൂണ്‍ ബെന്നി 3-35-3, അഖില്‍ മാരാര്‍ 3-39-2, വിനയ് നോറ 3-31-2 എന്നിവരാണ് ടീം പ്രോഡ്യൂഴേഴ്‌സിന് വേണ്ടി വിക്കറ്റെടുത്തവര്‍. വിജയിച്ച എവല്യൂഷന്‍ ഐഡിയാസിന് വേണ്ടി വിപിന്‍ രവിന്ദ്രന്‍ 2-13-4 വിക്കറ്റും, ജീന്‍ പോള്‍ 3-15-2 വിക്കറ്റും, തോമസ് 1 വിക്കറ്റ്, രതീഷ് 1 വിക്കറ്റും വീഴ്ത്തി വിജയത്തില്‍ തങ്ങളുടെ പങ്കാളിത്തവും ഊട്ടിഉറപ്പിച്ചു.


