March 26, 2026

മകരജോതികണ്ട് അയ്യപ്പഭക്തര്‍ ധന്യരായി

  • January 14, 2026
  • 0 min read

സ്വാമിയെ ശരണമയ്യപ്പാ വിളികളാല്‍ മുഖരിതമായ ശബരിമലയില്‍ മകരജ്യോതി ദൃശ്യമായി,. ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെക്കാണാന്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായത് കാണാന്‍ പതിനായിക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിച്ചേര്‍ന്നത്. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര മകരജ്യോതി ദൃശ്യമാകുന്നതിന് മുന്‍പ് സന്നിധാനത്ത് എത്തിച്ചേര്‍ന്നു. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി. തുടര്‍ന്ന് സോപാനത്തെത്തിച്ച് അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി. തുടര്‍ന്ന് നടയടച്ച് ദീപാരാധന നടന്നു. മകരജ്യോതി ദൃശ്യമായതോടെയാണ് നടതുറന്നത്.

Leave a Reply

Your email address will not be published. Required fields are marked *