March 26, 2026

ഇനി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് വേഗത്തിലാക്കും

  • January 14, 2026
  • 0 min read

സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി എംപിമാര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം ഇന്ന് കേള്‍ക്കും.
ഇന്നലെ എകെ ആന്റണി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളുമായി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ഇന്നലെ പ്രതിപക്ഷ നേതാവ് മിസ്ത്രിയെ കണ്ടിരുന്നില്ല.
വിവിധ തലങ്ങളിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡം അടക്കം സമിതി തീരുമാനിക്കും. രണ്ടു ദിവസം കേരളത്തില്‍ തങ്ങുന്ന സമിതി അംഗങ്ങള്‍ വീണ്ടും കേരളത്തില്‍ എത്തും. രണ്ടു ഘട്ടമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനാണ് കോണ്‍ഗ്രസ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *